ജീവിതം പറയുന്ന സിനിമകൾ…

മഞ്ജു വാര്യർ അഭിനയിച്ച how old are you, പാർവതി തിരുവോത്തിന്റെ ടേക് ഓഫ്‌, അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത മഞ്ചാടിക്കുരുവും, ബാംഗ്ലൂർ ഡേയ്‌സും ഒക്കെ റിലീസ് ചെയുമ്പോൾ പലപ്പോഴും പറഞ്ഞു പഴകിയ, അല്ലെങ്കിൽ കേട്ടു മടുത്ത ഒരു രീതിയാണ് -“സ്ത്രീ പക്ഷ സിനിമകൾ” എന്ന്. വാസ്തവത്തിൽ അങ്ങനെയൊരു ടാഗ് ലൈൻ ആവശ്യം ഉണ്ടോ എന്ന് തന്നെ തോന്നാറുണ്ട്. ആവശ്യം ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ നമ്മൾ ലൂസിഫറും,പുലിമുരുകനും ഇറങ്ങുമ്പോൾ male oriented അല്ലെങ്കിൽ male ഡയറക്ടർസിന്റെ സിനിമകൾ എന്ന് […]

Read More ജീവിതം പറയുന്ന സിനിമകൾ…

Save Earth, Save Life!!!

“ആൾതാമസം പോലും ഇല്ലാത്ത ആർട്ടിക് അന്റാർട്ടിക് പ്രദേശത്ത് എല്ലാവർഷവും കുറച്ച് മഞ്ഞുരുകിയാൽ നമുക്ക് എന്ത് പ്രശ്നം സംഭവിക്കാൻ ആണ്? ” എന്ന് കരുതിയിരുന്ന ഒരു സമയം എനിക്കുണ്ടായിരുന്നു.കേരളത്തിൽ രണ്ട് പ്രളയങ്ങൾ അടിക്കടി ഉണ്ടായപ്പോൾ മാത്രം തിരിച്ചറിവ് വന്ന ഗാഡ്ഗിൽ റിപ്പോർട്ട്‌.2021 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡ് പ്രദേശത്ത് ഹിമപാതം കൊണ്ട് ഉണ്ടായ അപകടത്തെ പറ്റി കൂടുതൽ വിശദീകരിക്കണം എന്നും തോന്നുന്നില്ല. വയനാട് വന്യജീവി സങ്കേതത്തിന് 0-3.4km ദൂരത്തിലുള്ള പ്രദേശം ഇക്കോ സെൻസിറ്റീവ് ആയി പ്രഖ്യാപിച്ചതും 2021ഫെബ്രുവരിയിൽ തന്നെ…ഇതെല്ലാം ചെന്ന് നിൽക്കുന്നത് […]

Read More Save Earth, Save Life!!!

Silence isn’t an option!!!

വസ്ത്രത്തിന് മുകളിലൂടെയുള്ള, അനുവാദമില്ലാത്ത ഒരു സ്പർശനത്തെ, skin to skin contact ഇല്ല എന്ന കാരണം കൊണ്ട് അത് പോസ്കോ വകുപ്പിലെ സെക്ഷൻ 7 ന് കീഴിൽ വരില്ല എന്ന വിധി വല്ലാത്ത ഞെട്ടൽ മാത്രമാണ് സമ്മാനിച്ചത്… ഒന്ന് പറഞ്ഞു കൊള്ളട്ടെ, അനുവാദമില്ലാത്ത ഒരു സ്പർശനം അത് ശരീരത്തിൽ എവിടെയാണെങ്കിലും അത് ശാരീരിക പീഡനം തന്നെയാണ്. -ആണിനും പെണ്ണിനും.. അത് അവരുടെ ജീവിതത്തിൽ ഏൽക്കുന്ന ലൈഫ് ലോങ്ങ്‌ വാലിഡിറ്റിയുള്ള മുറിവ് തന്നെയാണ്…. നിയമം വ്യാഖ്യനിക്കപ്പെടുന്നതിലെ ചില നൂലാമാലകൾക്കുള്ളിൽ […]

Read More Silence isn’t an option!!!

കൊറോണ പഠിപ്പിച്ച പാഠങ്ങൾ!!!

കഴിഞ്ഞ എട്ട് പത്തു മാസക്കാലം എല്ലാവർക്കും പ്രയാസം ഉള്ളത് തന്നെയായിരുന്നു എന്ന ബോധ്യത്തോടെ തന്നെയാണ് ഈ എഴുത്ത്. സാമ്പത്തിക ഭദ്രത നഷ്ടമായ, വർക്ക്‌ ഫ്രം ഹോം ചെയ്യാൻ കഴിയാതെ വരുന്നവർക്കെല്ലാം പഴയ ജീവിതത്തിലേക്ക് എത്രയും വേഗം തിരിച്ചു വരാൻ കഴിയട്ടെ എന്ന പ്രാർത്ഥനയുമുണ്ട്… പറഞ്ഞു കേട്ട കഥകൾ പിന്നെയും പിന്നെയും പറഞ്ഞു ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ഈ ഒരു മോശം സമയം പറയാതെ പറഞ്ഞ കുറച്ച് കാര്യങ്ങൾ ഒരിക്കൽ കൂടി ഓർമിപ്പിക്കാൻ ആണ് ഈയെഴുത്ത്… ഒരുപക്ഷേ കുടുംബത്തോടൊപ്പം ക്വാളിറ്റി […]

Read More കൊറോണ പഠിപ്പിച്ച പാഠങ്ങൾ!!!

Fb ലും ഉണ്ട് കെട്ടോ.

നമസ്കാരം!!! എല്ലാവരും happy & healthy ആയിട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.😍 ഒരു ചെറിയ വിശേഷം പറയാൻ ആണ് ഈ പോസ്റ്റ്. ഫേസ്ബുക്കിൽ ഇതേ പേരിൽ ഒരു പേജ് തുടങ്ങിയിട്ടുണ്ട് കെട്ടോ. അപ്പോ സമയം പോലെ ഒന്ന് കേറി നോക്കി അഭിപ്രായങ്ങളും ഇതുവരെ തന്ന സപ്പോർട്ടും ഇവിടത്തേ പോലെ അവിടേയും തരുമെന്ന് വിശ്വസിക്കുന്നു. ഒരു പോസ്റ്റിന്റെ ലിങ്ക് ഇതാണ് https://www.facebook.com/115335546519325/posts/313409676711910/ -with love -Nimmi 😍

Read More Fb ലും ഉണ്ട് കെട്ടോ.

മടങ്ങിയെത്തുന്ന പ്രവാസികൾ !!!

പ്രവാസികളെ പറ്റി ഒരിക്കൽ എഴുതിയതാണ്. അത് പലർക്കും connect ചെയ്യാൻ കഴിഞ്ഞു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. പക്ഷേ, ശരിയായ വാർത്തകളേക്കാൾ ഭയം ടെലികാസ്റ് ചെയ്യുന്ന വാർത്ത ചാനലുകൾ ഉള്ള നമ്മുടെ നാട്ടിൽ, വിദേശത്തു നിന്ന് വരുന്നവരെല്ലാം കൊറോണയും ആയിട്ടാണ് വരുന്നതെന്ന ഒരു മൂഢ ധാരണകൾ വച്ച് പുലർത്തുന്ന വലിയൊരു വിഭാഗം തന്നെയുണ്ട്. അതിനി കൃത്യമായ മുൻകരുതൽ എടുത്ത്, quarantine സമയവും കഴിഞ്ഞു നെഗറ്റീവ് ആയി പുറത്ത് ഇറങ്ങുന്നവരോടും ഉണ്ട്. അതിന് വലിയൊരു കാരണം നമ്മുടെ മാധ്യമങ്ങൾ […]

Read More മടങ്ങിയെത്തുന്ന പ്രവാസികൾ !!!

സ്വർണ കള്ളക്കടത്തിനും അയോധ്യക്കും മണ്ണിടിച്ചിലിനും ഇടയിൽ പറയാൻ മറന്നു പോകുന്നത് !!!

ആ നൂറ്റി മുപ്പത് കോടിയിൽ നിങ്ങൾ ഉണ്ടോ ഇല്ലയോ എന്നതിനേക്കാൾ , സ്വർണ കള്ളക്കടത്ത് കേസിന്റെ നീളുന്ന പത്ര വാർത്തകളേക്കാൾ രണ്ട് ദിവസം ആയി നിർത്താതെ പെയ്യുന്ന മഴയും മണ്ണിടിച്ചിലും നിങ്ങളെ ബാധിക്കുന്നുവെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതി. ഈ എഴുത്ത് രാഷ്ട്രീയം എന്നാൽ രാഷ്ട്രീയ പാർട്ടികൾ എന്ന് വിശ്വസിച്ചു പോരുന്ന ചെറിയ വിഭാഗത്തിനോട് അല്ല, മറിച്ച് രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തിന്റെ ഉന്നതിക്ക് വേണ്ടി ആണെന്ന് കരുതുന്ന ആ വലിയ വിഭാഗത്തിനോട് തന്നെയാണ്… പരിസ്ഥിതി സംരക്ഷണം മുൻ […]

Read More സ്വർണ കള്ളക്കടത്തിനും അയോധ്യക്കും മണ്ണിടിച്ചിലിനും ഇടയിൽ പറയാൻ മറന്നു പോകുന്നത് !!!

കുന്നിൻ മുകളിൽ ഇരിക്കുന്ന യഥാർത്ഥ ദൈവങ്ങൾ !!!

കാറോ,ബൈക്കോ എടുത്തു വന്നാൽ പെരുമ്പാവൂർ നിന്ന് ഒരു അര മണിക്കൂർ. കിലോമീറ്ററുകളുടെ കണക്ക് പറയാൻ ആണെങ്കിൽ പതിനഞ്ചിന് അടുത്ത് വരും. പറഞ്ഞു വരുന്നത് കൊമ്പനാട് പുലിയണിപ്പാറ ഭഗവതി ക്ഷേത്രത്തെ പറ്റിയാണ്. ക്ഷേത്രത്തിൽ നിന്ന് പതിനേഴ് കിലോമീറ്റർ ദൂരം ഉള്ളൂ പ്രശസ്തമായ മലയാറ്റൂർ പള്ളി. ഈ രണ്ട് സ്ഥലങ്ങൾ തമ്മിൽ എന്താണ് ബന്ധം എന്ന് ആലോചിക്കുന്നുണ്ടാകും അല്ലേ? രണ്ട് സ്ഥലങ്ങളും മതാതിഷ്ഠിമായവ എന്നതിന് അപ്പുറം രണ്ടും പാറകളോട് ചേർന്നവയാണ് എന്ന് കൂടി ചേർത്ത് വായിക്കണം. ഇത് പോലെയുള്ള ചെറുതും […]

Read More കുന്നിൻ മുകളിൽ ഇരിക്കുന്ന യഥാർത്ഥ ദൈവങ്ങൾ !!!

മരിക്കാൻ ഉള്ള വഴികൾ തേടുകയാണോ നിങ്ങൾ ഇപ്പോൾ ???

മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞു പോകുന്നു, എന്റെ ജീവിതം കൊണ്ട് ആർക്കും ഉപകാരം ഇല്ലാതെ വന്നു, ഒരു ഭീരുവിനെ പോലെ ഇനിയും ജീവിക്കുന്നതെന്തിനാണ്? “ഒരുപക്ഷേ മരിക്കാൻ തീരുമാനിച്ച ഒരാളുടെ മനസിലൂടെ ഇങ്ങനെ ഉള്ള ചിന്തകൾ ആകാം കടന്നു പോകുന്നത്. ഒറ്റപ്പെടൽ, കളിയാക്കലുകൾ, പരാജയം, നിരാശ, ഏകാന്തത ഇതൊക്കെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ചിലത് മാത്രം. ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കൾ ആണെന്ന് കേട്ടിട്ടുണ്ട്, പക്ഷേ ഇത് വരെയും അതിനോട് പൂർണമായും യോജിക്കാൻ പറ്റിയിട്ടില്ല എന്നത് മറ്റൊരു വാസ്തവം. ജീവൻ […]

Read More മരിക്കാൻ ഉള്ള വഴികൾ തേടുകയാണോ നിങ്ങൾ ഇപ്പോൾ ???

വൃദ്ധസദനങ്ങൾക്ക് നൽകാം ഒരു മേക്കോവർ !!!! LET’S DO A MAKEOVER TO OLD AGE HOMES!!!

മാറുന്ന സംസ്കാരത്തിൽ പ്രായം ചെന്ന മാതാ പിതാക്കളെ ഒപ്പം നിർത്താൻ കഴിയാതെ, അവരെ ഓൾഡ് ഏജ് ഹോമിൽ ആക്കുന്ന ട്രെൻഡ് വല്ലാതെ അങ്ങ് വർധിച്ചിട്ടുണ്ട്. കുഞ്ഞുന്നാൾ മുതൽ വളർത്തി വലുതാക്കി, മക്കൾക്ക് വേണ്ടി ആരോഗ്യവും സമ്പത്തും, സമയവുമെല്ലാം മാറ്റി വച്ച് അവസാനം ജീവിതത്തിന്റെ അവസാനം ഏകാന്തത സൃഷ്ടിച്ചു കൊടുക്കുന്ന മക്കളെ പറ്റി കൂടുതൽ എന്ത് പറയുവാൻ ആണ്? നിങ്ങൾ കർമത്തിൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾ ചെയ്തത് തന്നെ തിരിച്ചു കിട്ടും എന്ന് സംശയം ഒന്നും വേണ്ട. പറഞ്ഞു […]

Read More വൃദ്ധസദനങ്ങൾക്ക് നൽകാം ഒരു മേക്കോവർ !!!! LET’S DO A MAKEOVER TO OLD AGE HOMES!!!